Kerala
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയില് സത്യവാംഗ്മൂലം ഫയല് ചെയ്തു. ഒമ്പതംഗ ബെഞ്ചിന് മുന്നിലാണ് സര്ക്കാര് നിലപാട് അറിയിച്ചിരിക്കുന്നത്. യുവതീ പ്രവേശനത്തിൽ മതപണ്ഡിതന്മാരുമായി ആലോചിച്ച് വേണം തീരുമാനമെടുക്കാന്.
സ്ത്രീ പ്രവേശനം ഗുരുതര മനുഷ്യാവകാശ ലംഘനമല്ലെന്ന് സര്ക്കാര് സത്യവാംഗ്മൂലത്തിൽ വ്യക്തമാക്കുന്നു. സുപ്രീംകോടതി ഉന്നയിച്ചിട്ടുള്ള ഏഴ് ചോദ്യങ്ങള്ക്കുള്ള ഉത്തരമാണ് സര്ക്കാര് എഴുതി നല്കിയിരിക്കുന്നത്. 17 പേജടങ്ങുന്ന സത്യവാംഗ്മൂലമാണ് സമർപ്പിച്ചിരിക്കുന്നത്.
ആചാരപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ മതപരമായ കാര്യങ്ങളിൽ പാണ്ഡിത്യമുള്ളവരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കണം. 2008 ൽ വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു നൽകിയ സത്യവാംഗ്മൂലത്തിലും ഈ നിർദേശം ഉണ്ടായിരുന്നു.
മതാചാരം പുറത്തുള്ളവര്ക്ക് പൊതുതാല്പര്യ ഹര്ജിയിലൂടെ ചോദ്യം ചെയ്യാനാകില്ലെന്നും സർക്കാർ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിനാൽ വിശ്വാസികളെ പിണക്കാതെയുള്ള നിലപാട് സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണയായിരുന്നു.
Kerala
തിരുവനന്തപുരം: ചട്ടപ്രകാരമുള്ള ഫീസും ഈടാക്കേണ്ട ബാങ്ക് ഗാരന്റിയും സത്യവാങ്മൂലമായി വാങ്ങി ക്വാറികൾക്ക് പ്രവർത്തനാനുമതി നൽകാൻ മന്ത്രിസഭാ തീരുമാനം.
പതിച്ചു നൽകിയ ഭൂമി ക്വാറിയിംഗ് പ്രവർത്തനത്തിന് വേണ്ടി ക്രമവത്കരിക്കുന്ന സമയത്ത് ചട്ടപ്രകാരമുള്ള ഫീസ് അടച്ചുകൊള്ളാം എന്ന സത്യവാങ്മൂലം ക്വാറി ഉടമകളിൽ നിന്നു വാങ്ങുക. ക്വാറി ഉടമകളിൽ നിന്നു ചട്ടപ്രകാരം ഈടാക്കേണ്ട ബാങ്ക് ഗ്യാരന്റി വാങ്ങിയാണ് പ്രവർത്തനാനുമതി നൽകുക.
ക്വാറി പ്രവർത്തനത്തിന് ആവശ്യമായ മറ്റെല്ലാ ലൈസൻസുകളും ലഭിച്ചിട്ടുള്ള പക്ഷം, ധനവകുപ്പും നിയമ വകുപ്പും അംഗീകരിക്കുന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ക്വാറിയിംഗിന് അനുമതി നൽകുക.
Kerala
കൊച്ചി: തിരുവനന്തപുരത്ത് എകെജി സെന്ററിന് കേരള സര്വകലാശാലയുടെ ഭൂമി പതിച്ചുനല്കിയതുമായി ബന്ധപ്പെട്ട ഹര്ജിയില് മറുപടി സത്യവാങ്മൂലം സമര്പ്പിക്കാന് സംസ്ഥാനസര്ക്കാരിന് ഹൈക്കോടതി രണ്ടാഴ്ചകൂടി അനുവദിച്ചു.
കേരള സര്വകലാശാല മുന് ജോയിന്റ് രജിസ്ട്രാര് ആര്.എസ്. ശശികുമാര് നല്കിയ പൊതുതാത്പര്യ ഹര്ജിയാണ്ചീഫ് ജസ്റ്റീസ് സൗമെന് സെന്, ജസ്റ്റീസ് വി.എം. ശ്യാംകുമാര് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച്പരിഗണിച്ചത്.
1977ല് എകെജി സെന്ററിന് ഭൂമി കൈമാറിക്കൊണ്ടുള്ള സര്ക്കാര് ഉത്തരവ് കണ്ടെത്താന് സാവകാശം വേണമെന്നതിനാലാണു സര്ക്കാര് കൂടുതല് സമയം ആവശ്യപ്പെട്ടത്. വില്ലേജ് ഓഫീസര്ക്കോ ജില്ലാ കളക്ടര്ക്കോ ആര്ക്കിയോളജി വകുപ്പിനോ ഈ ഉത്തരവ് കണ്ടെത്താനായിട്ടില്ലെന്ന് ഹര്ജിക്കാരന് ആരോപിച്ചിരുന്നു.
15 സെന്റ് ഭൂമി മാത്രമാണ് ഉത്തരവുപ്രകാരം നല്കിയതെന്ന് പറയുമ്പോഴും സര്ക്കാര് പുറമ്പോക്കുള്പ്പെടെ കൂടുതല് സ്ഥലം സിപിഎം കൈവശപ്പെടുത്തിയെന്നാണ് ആരോപണം.
Kerala
വൈപ്പിൻ: സംസ്ഥാനത്തെ തീരദേശ പരിപാലനവുമായി ബന്ധപ്പെട്ട ദ്വീപ് മാനേജ്മെന്റ് പ്ലാൻ (ഐഐഎംപി) തയാറാക്കുന്നതിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ എല്ലാ എതിർകക്ഷികൾക്കും ഹൈക്കോടതി നിർദേശം നൽകി.
ചീഫ് ജസ്റ്റീസ് സൗമെൻ സെൻ, ജസ്റ്റീസ് വി.എം. ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
2019ലെ സിആർസെഡ് വിജ്ഞാപനപ്രകാരമുള്ള തീരദേശ പരിപാലന പ്ലാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചിട്ടുണ്ടെന്നും ഐഐഎംപി തയാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.
National
ന്യൂഡൽഹി: കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർ മരിക്കാനിടയായ ദുരന്തത്തിൽ സത്യവാങ്മൂലം സമർപ്പിക്കാത്തതിനു കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചു ഡൽഹി ഹൈക്കോടതി.
പൊതുതാത്പര്യഹർജിയിൽ പ്രതികരണമറിയിച്ചുകൊണ്ടുള്ള സത്യവാങ്മൂലം കഴിഞ്ഞ വർഷം മാർച്ച് 26നകം സമർപ്പിക്കണമെന്നായിരുന്നു നിർദേശമെങ്കിലും കേന്ദ്ര റെയിൽവേ മന്ത്രാലയം ഈ സമയപരിധി പാലിക്കാത്തതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്.
ദുരന്തത്തിനുശേഷം എന്തൊക്കെ തീരുമാനങ്ങളും നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കണമായിരുന്നു. അധികാരികൾ എന്തുകൊണ്ടാണ് ഇത്ര അലസത കാണിക്കുന്നതെന്നും, മറ്റൊരു സംഭവുമുണ്ടാകാൻ കാത്തിരിക്കുകയാണോയെന്നും കോടതി ചോദിച്ചു.
Kerala
ന്യൂഡൽഹി: വിസി നിയമനത്തിലെ സമവായം രേഖാമൂലം സുപ്രീം കോടതിയെ അറിയിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. കോടതിയിൽ സത്യവാംഗ്മൂലം സമർപ്പിച്ച ചാൻസലറായ ഗവർണർ സിസ തോമസിനെയും സജി ഗോപിനാഥിനെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവും കൈമാറിയിട്ടുണ്ട്.
ഗവർണറുടെ സ്റ്റാൻഡിംഗ് കൗൺസൽ വെങ്കിട്ട് സുബ്രഹ്മണ്യമാണ് സത്യവാംഗ്മൂലം സമർപ്പിച്ചത്. ഈ മാസം 14 ന് നടന്ന ഗവർണർ മുഖ്യമന്ത്രി ചർച്ചയിൽ ധാരണയായെന്നും കോടതി നിർദേശപ്രകാരം ഇക്കാര്യം ജസ്റ്റീസ് ധൂലിയയെ അറിയിച്ചെന്നും സത്യവാംഗ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
സർക്കാരും ഗവർണറും തമ്മിൽ ധാരണയിലെത്തിയതിനു പിന്നാലെ, ചൊവ്വാഴ്ച സാങ്കേതിക സർവകലാശാല വിസിയായി ഡോ.സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ.സജി ഗോപിനാഥിനെയും നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം ലോക് ഭവൻ പുറത്തിറക്കിയിരുന്നു.
നേരത്തെ സാങ്കേതിക സര്വകലാശാലയിലേക്ക് ഗവര്ണര് നിര്ദേശിച്ച ഡോ. സിസ തോമസിന്റെ പേര് സര്ക്കാര് അംഗീകരിച്ചിരുന്നില്ല. ഡിജിറ്റല് സര്വകലാശാല വിസിയായി ഡോ. സജി ഗോപിനാഥിന്റെ പേര് സര്ക്കാര് മുന്നോട്ടുവച്ചെങ്കിലും ഗവര്ണറും അംഗീകരിച്ചിരുന്നില്ല. ഡോ.സജി ഗോപിനാഥിനെതിരെ ആരോപണമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഗവര്ണര് പേര് വെട്ടിയത്.
ഒടുവിൽ സുപ്രീംകോടതി വിഷയത്തിൽ ഇടപെടുകയായിരുന്നു. സർക്കാരും ഗവർണറും തമ്മിൽ സമവായത്തിൽ എത്തിയില്ലെങ്കിൽ കോടതി ഇടപെട്ട് രണ്ട് സർവകലാശാലയിലേക്കും വിസിയെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചു.
തുടർന്ന് ആദ്യഘട്ട സമവായ ചർച്ചയിൽ തീരുമാനം ഉണ്ടായിരുന്നില്ല. പിന്നാലെ ചൊവ്വാഴ്ച മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നടന്ന സമവായ ചർച്ചയിലാണ് വിസിമാരെ നിയമിക്കുന്നത് സംബന്ധിച്ചു ധാരണയായത്.
സുപ്രീംകോടതി നിയോഗിച്ച റിട്ട. ജസ്റ്റീസ് സുധാംശു ധൂലിയ അധ്യക്ഷനായ സർച്ച് കമ്മിറ്റി സ്വന്തം നിലയിൽ തയാറാക്കിയ വിസിമാരുടെ പട്ടിക ബുധനാഴ്ച കോടതിയ്ക്ക് കൈമാറാനിരിക്കെയാണ് സർക്കാരും ഗവർണറും തമ്മിൽ ധാരണയായത്.
National
ന്യൂഡൽഹി: കേരളത്തിലെ എസ്ഐആർ മാറ്റിവക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു. ബിഎൽഒമാരുടെ മരണം എസ്ഐആറിലെ ജോലി ഭാരം കൊണ്ടല്ലെന്നും എസ്ഐആറിനെതിരായ ഹർജികൾ തള്ളണമെന്നും ആവശ്യപ്പെട്ട് കമ്മീഷൻ സുപ്രീംകോടതിയിൽ സത്യാവാംഗ്മൂലം നൽകി.
എസ്ഐആർ തദ്ദേശ തെരഞ്ഞെടുപ്പിന് തടസമല്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചു. കേരളത്തിലെ എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ച സമയത്ത് നിലവിലെ സാഹചര്യം വ്യക്തമാക്കി സത്യവാംഗ്മൂലം നൽകാൻ സുപ്രീംകോടതി നിർദേശം നൽകിയിരുന്നു.
തദ്ദേശഭരണ തെരഞ്ഞെടുപ്പും എസ്ഐആർ നടപടികളും ഒന്നിച്ചു മുന്നോട്ടു പോകുകയാണ്. തെരഞ്ഞെടുപ്പിനുള്ള പ്രവര്ത്തനങ്ങളെല്ലാം പൂര്ത്തിയായി. 81 ശതമാനം എന്യുമറേഷൻ ഫോമും ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു. എസ്ഐആറിനും തദ്ദേശ തെരഞ്ഞെടുപ്പിനും വ്യത്യസ്ത ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുന്നതെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ പറഞ്ഞു.